ദോഹ: ഖത്തറില്‍ ക്യു പോസ്റ്റിലൂടെയൂള്ള ഡെലിവറി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്ലിക്കേഷനിലൂടെ ട്രാക്ക് ചെയ്യാന്‍ കഴിയും. മെട്രാഷ് ആപ്ലിക്കേഷന്‍ വഴി അഭ്യര്‍ത്ഥിച്ച ഔദ്യോഗിക രേഖകളുടെ ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആപ്പില്‍ പുതിയ സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
ചെയ്യേണ്ടത് ഇങ്ങനെ:
മെട്രാഷ് ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ കാണുന്ന ‘എന്‍ക്വയറി സര്‍വീസ്’ (Enquiry Service) ഓപ്ഷന്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് ‘QPost ട്രാക്കിംഗ്’ തിരഞ്ഞെടുക്കണം. ശേഷം ലഭിക്കുന്ന ടാബിലെ ലിസ്റ്റില്‍ നിന്ന് തപാല്‍ സേവന അഭ്യര്‍ത്ഥന തിരഞ്ഞെടുക്കണം, തുടര്‍ന്ന് ട്രാക്കിംഗ് വിശദാംശങ്ങള്‍ കാണാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
