കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകളും ഇനി മുതല്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനമായ ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സമര്‍പ്പിക്കൂവെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീല്‍, ജലീബ് അല്‍-ഷുയൂഖ്, ജഹ്‌റ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ അപേക്ഷാ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 17ന് ശേഷം പഴയ പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.
പാസ്പോര്‍ട്ട് അപേക്ഷാ നടപടികള്‍ കാര്യക്ഷമമാക്കാനും സേവനം വേഗത്തിലാക്കാനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. അപേക്ഷകര്‍ https://mportal.passportindia.gov.in/mission/ എന്ന പുതിയ ഔദ്യോഗിക പോര്‍ട്ടലില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പൂരിപ്പിക്കണം. പുതിയ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന പാസ്പോര്‍ട്ട് ഫോട്ടോകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ICAO മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. പഴയ പോര്‍ട്ടല്‍ വഴി ഇതിനകം ഫോമുകള്‍ സമര്‍പ്പിച്ച അപേക്ഷകര്‍, GPSP 2.0 പോര്‍ട്ടലില്‍ അപേക്ഷകള്‍ വീണ്ടും പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
