കുവൈത്ത് മദ്യദുരന്തത്തില്‍ ഓര്‍മ നഷ്ടപ്പെട്ട വ്യക്തിയെ കൊച്ചിയില്‍ നിന്ന് കാണാതായി; ദുരൂഹത ആരോപിച്ച് കുടുംബങ്ങള്‍

1q 78

കൊച്ചി: കുവൈത്ത് മദ്യദുരന്തത്തില്‍ ഓര്‍മ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശിയായ സൂരജ് ലാമയെ (58) ആലുവയില്‍ നിന്ന് കാണാതായി. പിന്നാലെ ദുരൂഹത ആരോപിച്ച് മകന്‍ സന്ദന്‍ പോലീസില്‍ പരാതി നല്‍കി. ഈ മാസം അഞ്ചിന് പുലര്‍ച്ചെ സൂരജിനെ കുവൈത്തില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു. ഇത് ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല. ഇതാണ് തന്റെ പിതാവിനെ കാണാതാവാന്‍ കാരണമെന്നു മകന്‍ സന്ദന്‍ ലാമ കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി നെടുമ്പാശേരി പൊലീസിനു പരാതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് 23 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്ത് മദ്യദുരന്തമുണ്ടായത്.

ഓര്‍മ പൂര്‍ണമായി നഷ്ടപ്പെട്ട സൂരജ് ലാമയെ സഹായികളില്ലാതെയാണ് കുവൈത്തില്‍ നിന്നു വിമാനം കയറ്റിവിട്ടത്. ഇക്കാര്യം നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. സൂരജിന്റെ സ്വദേശമായ ബെംഗളൂരുവിലേക്ക് വിടാതെ ബന്ധുക്കളാരുമില്ലാത്ത കൊച്ചിയിലേക്കു വിമാന ടിക്കറ്റ് എടുത്തു കയറ്റിവിട്ടതും ദുരൂഹമാണെന്നു മകന്‍ പറഞ്ഞു. നാലു ദിവസത്തിന് ശേഷമാണ് സൂരജിനെ കുവൈത്തില്‍ നിന്നു വിമാനം കയറ്റി വിട്ട വിവരം ബെംഗളൂരുവിലെ കുടുംബം അറിയുന്നത്. വിമാനം ഇറങ്ങിയ സൂരജ് മെട്രോ റെയില്‍ കോര്‍പറേഷന്റെ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന്‍ വരെ എത്തിയതായി നെടുമ്പാശേരിയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനു ശേഷം സൂരജ് എങ്ങോട്ടാണു പോയതെന്നു വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading