ദോഹ: ഖത്തറില്‍ 2025-26 അധ്യായന വര്‍ഷത്തില്‍ മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഇതിനായി മുതിര്‍ന്നവര്‍ക്കുള്ള ഒമ്പത് പുതിയ സായാഹ്ന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു. അല്‍ അബ്ബ്, അല്‍ മാമൂറ, മുഐതര്‍, അല്‍ വക്ര, അല്‍ ഷഹാനിയ, ഐന്‍ ഖാലിദ്, അല്‍ മര്‍ഖിയ, അല്‍ ഖോര്‍, അബു ഹമൂര്‍ എന്നിവിടങ്ങളിലായിരിക്കും സെന്ററുകള്‍ തുറക്കുക.
പെണ്‍കുട്ടികള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അല്‍ അബ്ബ് സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ ഇമാന്‍ സെക്കന്‍ഡറി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മുഐതര്‍ പ്രിപ്പറേറ്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ വക്ര സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, അല്‍ ഷഹാനിയ സെക്കന്‍ഡറി പ്രിപ്പറേറ്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിവയായിരിക്കും.
ആണ്‍കുട്ടികള്‍ക്കായി അഹമ്മദ് ബിന്‍ മുഹമ്മദ് സെക്കന്‍ഡറി സ്‌കൂള്‍, ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് സെക്കന്‍ഡറി സ്‌കൂള്‍, അബ്ദുല്ല ബിന്‍ അലി അല്‍ മിസ്‌നാദ് സെക്കന്‍ഡറി സ്‌കൂള്‍, ഖത്തര്‍ ടെക്‌നിക്കല്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ്. വൈകിട്ട് 4:30 മുതല്‍ രാത്രി 8 വരെയായിരിക്കും ക്ലാസുകള്‍. ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കും ജിസിസി സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഖത്തരി സ്ത്രീകളുടെ പെണ്‍മക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തുള്ള സായാഹ്ന കേന്ദ്രത്തില്‍ പോകണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഐഡി കാര്‍ഡുകളുടെ ഫോട്ടോകോപ്പികള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, 2025-2026 അക്കാദമിക് വര്‍ഷത്തേക്കുള്ള എന്റോള്‍മെന്റ് സ്റ്റേറ്റ്‌മെന്റ്, അതുപോലെ തന്നെ രണ്ട് സമീപകാല ഫോട്ടോഗ്രാഫുകള്‍ എന്നിവ ഉണ്ടായിരിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
