മസ്‌കത്ത്: മസ്‌കത്ത് – കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി മസ്‌കത്ത് ഉള്‍പ്പെടെ ഗള്‍ഫ് സെക്ടറുകളില്‍ നിന്നുള്ള സര്‍വീസുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ വിമാനങ്ങളുടെ എണ്ണം ചുരുക്കും. ഇത് സംബന്ധിച്ച് വിമാന കമ്പനി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല.
മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ ഏഴ് ദിവസവും നിലവില്‍ ഏഴ് സര്‍വീസുകളുണ്ട്. ഇത് നാല് സര്‍വീസുകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ഒക്ടോബര്‍ ആറിന് ശേഷം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാകും സര്‍വീസുകള്‍. മസ്‌കത്തിനും കണ്ണൂരിനും ഇടയിലുള്ള ഇന്‍ഡിഗോ സര്‍വീസുകളും പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
