ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു

qcb2

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പലിശനിരക്ക് കുറച്ചു. നിക്ഷേപങ്ങള്‍, വായ്പകള്‍, റിപ്പോ എന്നിവയ്ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ 0.25%/25 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറയ്ക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ക്യുസിബി അറിയിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപ നിരക്ക് ഇപ്പോള്‍ 4.35%, വായ്പാ നിരക്ക് 4.85%, റിപ്പോ നിരക്ക് 4.60% എന്നിങ്ങനെയായിരിക്കും. രാജ്യത്തെ നിലവിലെ പണനയത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നിരക്ക് കുറച്ചതെന്നും ക്യുസിബി പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading