ദോഹ: ഖത്തറിലെ അല്‍വക്ര സ്ട്രീറ്റിന്റെ പേര് മാറ്റി. ഇനിമുതല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദോസാരി സ്ട്രീറ്റ് എന്ന പേരില്‍ അറിയിപ്പെടും. ദോഹയില്‍ ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാറന്റ് കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദോസാരിയുടെ സ്മരണയ്ക്കായാണ് റോഡിന്റെ പേര് മാറ്റിയത്.
അദ്ദേഹത്തിന്റെ പിതാവിന്റെ വീടിന് എതിര്‍വശമുള്ള അല്‍ വക്രയിലെ സ്ട്രീറ്റ് നമ്പര്‍ 90ന്റെ പേരാണ് പുനര്‍നാമകരണം ചെയ്തത്. ഇത് സംബന്ധിച്ച 2025 ലെ മന്ത്രിതല തീരുമാനം നമ്പര്‍ (181) പ്രകാരമാണ് തീരുമാനം. ഇനിമുതല്‍ ഈ സ്ട്രീറ്റ് ബദ്ര്‍ സാദ് മുഹമ്മദ് അല്‍-ഹുമൈദി അല്‍-ദോസാരി സ്ട്രീറ്റ് എന്ന പേരിലായിരിക്കും അറിയിപ്പെടുക. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡാറ്റാബേസിലും പുതിയ പേര് രജിസ്റ്റര്‍ ചെയ്യും.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങള്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തിനിടെയാണ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) അംഗമായ വാറന്റ് കോര്‍പ്പറല്‍ അല്‍-ദോസാരി മരണപ്പെട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
