കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ഉണ്ടായ പോലീസ് അതിക്രമം; അപലപിച്ച് ഖത്തര്‍ ഓഐസിസി ഇന്‍കാസ്

1q 13

ദോഹ: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പോലീസ് നടത്തിയ അകാരണമായ അതിക്രമത്തെ ഓഐസിസി ഇന്‍കാസ് ഖത്തര്‍ ശക്തമായി അപലപിച്ചു. നിയമലംഘനം നടത്തിയ പോലീസുകാരെ ഉടന്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംഭവത്തില്‍ ധീരമായി പ്രതിരോധം കാഴ്ചവെച്ച സുജിത്തിനും, പൊതുജനശ്രദ്ധയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ വര്‍ഗീസ് ചൊവ്വന്നൂരിനും മറ്റു സഹപ്രവര്‍ത്തകര്‍ക്കും സംഘടന ഹൃദയംഗമമായ അഭിവാദ്യം അര്‍പ്പിച്ചു. അവരുടെ ധൈര്യവും ഉറച്ച നിലപാടും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രചോദനകരമായ മാതൃകയാണെന്നും സംഘടന വ്യക്തമാക്കി.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും, സമരത്തിന് OICC-INCAS ഖത്തറിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ് പോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമസഹായവും കെ.പി.സി.സി. നേത്യത്വത്തോടും തൃശൂര്‍ ഡി.സി.സി.യുമായും സഹകരിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുജിത്തിന് നീതി ലഭ്യമാക്കുന്നതിനും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനും ആവശ്യമായാല്‍ സുപ്രീം കോടതിവരെ പോകാനും സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading