സ്വന്തം മക്കളെ ഉപേക്ഷിച്ച് വിദേശത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി പോയി, സ്ത്രീക്ക് വന്‍തുക പിഴ ചുമത്തി കുവൈത്ത്

court

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം മക്കളെ ഉപേക്ഷിച്ച് വിദേശത്ത് സൗന്ദര്യ ശസ്ത്രക്രിയക്കായി പോയ അമ്മയ്ക്ക് 4000 ദിനാര്‍ പിഴ ചുമത്തി. കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും അവരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടികളെ പിതാവിന്റെ അപ്പാര്‍ട്ട്‌മെന്റിലാക്കി അമ്മ വിദേശത്ത് പ്ലാസ്റ്റിക് സര്‍ജറിക്കായി പോകുകയായിരുന്നു.

കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടും സാക്ഷികളുടെ മൊഴികളും മകന്റെ മൊഴിയും പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായകമായി. പരാതി നല്‍കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കുട്ടികളുടെ അമ്മ അവരെ നോക്കിയിരുന്നില്ലെന്ന് മുത്തശ്ശി കോടതിയില്‍ മൊഴി നല്‍കി. അവര്‍ മനഃപൂര്‍വ്വം കുട്ടികളെ അവഗണിച്ചതായും മുത്തശ്ശി പറഞ്ഞു. പിതാവും ഈ മൊഴി ശരിവെച്ചു. അമ്മ തങ്ങളെ ഉപേക്ഷിച്ച് പോയിട്ട് ഒരുപാട് കാലമായെന്നും തനിക്ക് അച്ഛനൊപ്പം മാത്രം താമസിച്ചാല്‍ മതിയെന്നും മകന്‍ കോടതിയില്‍ അറിയിച്ചു. അമ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും 1,001 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും മുത്തശ്ശിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading