കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ തപാല്‍ സേവനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. മെയില്‍ ആന്‍ഡ് പാഴ്‌സല്‍ ഒപ്റ്റിമൈസേഷന്‍ പ്രോജക്ടിന്റെ (എംപിഒപി) ഭാഗമായാണ് നീക്കം. പുതിയ വിദേശ മെയില്‍ ശൃംഖലയുടെ കരട് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം രാജ്യത്തെ വിവിധ അന്താരാഷ്ട്ര മെയില്‍ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും.
നിലവില്‍ 30 കേന്ദ്രങ്ങള്‍ വഴിയുള്ള അന്താരാഷ്ട്ര മെയില്‍ പാഴ്‌സല്‍ സേവനങ്ങള്‍ അഞ്ചിടത്താക്കി ചുരുക്കും. ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളിലൂടെ മാത്രമാക്കാനാണ് നീക്കം. കൊച്ചി വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ മെയില്‍ സര്‍വീസും കൊച്ചിന്‍ ഫോറിന്‍ പോസ്റ്റും ഇതോടെ ഇല്ലാതാകും. ഇനി ചെന്നൈ, മുംബൈ വഴി അയക്കണം. ഇത് തപാല്‍ സേവനങ്ങള്‍ വൈകുന്നതിന് വഴിയൊരുക്കും.
നിലവില്‍ കേരളത്തില്‍നിന്ന് വിദേശത്തേക്ക് അയക്കാനുള്ള തപാല്‍ ഉരുപ്പടികള്‍ക്ക് 48 മണിക്കൂറിനകം കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുന്നുണ്ട്. ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ 5 മുതല്‍ 7ദിവസം വരെയാണ് എടുക്കുന്നത്. രാജ്യത്ത് ഏറ്റവും വരുമാനമുള്ള കേന്ദ്രമാണ് കൊച്ചിയിലേത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തപാല്‍ മേഖലയെ കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ പരിഷ്‌കരിക്കുമെന്ന് അവകാശപ്പെട്ടാണ് എംപിഒപി നടപ്പാക്കുന്നത്. കാല്‍കിലോ ഭാരമുള്ള പാഴ്‌സല്‍ അമേരിക്കയിലേക്ക് തപാല്‍ വഴി അയക്കാന്‍ 995രൂപയാണ് നിരക്ക്. 1600 മുതല്‍ 3000 രൂപ വരെയാണ് സ്വകാര്യ കമ്പനികള്‍ ഇടാക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
