കുവൈത്തില്‍ കാറുകളുടെ വിന്‍ഡോ ടിന്റിംഗ് ഇളവുകള്‍

1q 125

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറുകളുടെ വിന്‍ഡോ ടിന്റിംഗ് ചില ഇളവുകള്‍ അനുവദിച്ചു. വാഹനങ്ങളില്‍ 50 ശതമാനം വരെ വിന്‍ഡോ ടിന്റിംഗ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഗതാഗത നിയന്ത്രണങ്ങള്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

2025 ലെ തീരുമാനം നമ്പര്‍ 1398 പ്രകാരം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളെ നിയന്ത്രിക്കുന്ന 1976/81 ലെ മന്ത്രിതല പ്രമേയത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതാണ് പുതിയ ഉത്തരവ്. വിന്‍ഡ് ഷീല്‍ഡുകളുടെ സുരക്ഷാ നിയമങ്ങള്‍ പാലിക്കുക, പ്രതിഫലന ഫിലിമുകള്‍ നിരോധിക്കുക എന്നിവ നിര്‍ബന്ധമാണെങ്കിലും ഗ്ലാസുകളില്‍ 50 ശതമാനം ടിന്റിംഗ് ഉപയോഗിക്കാം. നേരത്തെ 30 ശതമാനത്തിന് മാത്രമായിരുന്നു അനുമതി ല്‍കിയിരുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, ഫാക്ടറി സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമായ ടിന്റഡ് ഗ്ലാസ് എല്ലാത്തരം വാഹനങ്ങള്‍ക്കും അനുവദനീയമാണ്.

ടിന്റിന്റെ അളവ് 50 ശതമാനത്തില്‍ കവിയുന്നില്ലെങ്കില്‍, നിറമുള്ള വിന്‍ഡോ ഫിലിമുകളും ഉപയോഗിക്കാം. മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ് ഒഴികെയുള്ള എല്ലാ വാഹന വിന്‍ഡോകള്‍ക്കും ടിന്റിംഗ് നല്‍കാം, അത് സുതാര്യമായി തുടരുകയും ഗള്‍ഫ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. എന്നിരുന്നാലും, റിഫ്‌ലെക്റ്റീവ് ഗ്ലാസ് അല്ലെങ്കില്‍ ഫിലിമുകള്‍ നിരോധിച്ചിരിക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading