മസ്‌കത്ത്: ഒമാനില്‍ നൂറ് റിയാലിന്റെ പുതിയ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ല. പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ കൃത്യമല്ലെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് (സിബിഒ) വ്യക്തമാക്കി.
100 ബൈസ, ഹാഫ് റിയാല്‍, 1 റിയാല്‍, 5 റിയാല്‍, 10 റിയാല്‍, 20 റിയാല്‍, 50 റിയാല്‍ എന്നിവയുടെ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. രാജ്യത്ത് ബാങ്ക് നോട്ടുകള്‍ വിതരണം ചെയ്യുന്നതോ പിന്‍വലിക്കുന്നതോ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആശയക്കുഴപ്പമുണ്ടാക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പും നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
