ദോഹ: ഖത്തറിലെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. റൗദയില്‍ നിന്ന് അല്‍ ജുമൈലിലയിലേക്ക് പച്ചപ്പിന് മുകളിലൂടെ വാഹനമോടിച്ചതിന് ഒരു വാഹനം അധികൃതര്‍ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
റൗദയിലേക്കും രാജ്യത്തെ മറ്റ് വനപ്രദേശങ്ങളിലേക്കും പോകുന്ന സന്ദര്‍ശകര്‍ ആവശ്യമായ ചട്ടങ്ങള്‍ പാലിക്കണമെന്നും പരിസ്ഥി സംരക്ഷിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
