തിരുവനന്തപുരം: ലയണല്‍ മെസി കേരളത്തിലേക്ക് വരില്ല. ഇതിഹാസ താരം കേരളത്തില്‍ കളിക്കില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ സ്ഥിരീകരിച്ചു. ഈ ഒക്ടോബറില്‍ മെസിയെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തിരുന്നത്. എന്നാല്‍ മെസി എത്തില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഔദ്യോഗികമായി അറിയിപ്പ് കിട്ടിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കും എന്നും നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
എന്നാല്‍ ഫുട്ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്കായി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ മെസി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിലും മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
