ദുബായില്‍ നിന്ന് വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

1q 164

അഹമ്മദാബാദ്: ദുബായില്‍ നിന്ന് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി 28 കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നെത്തിയ ദമ്പതികള്‍ സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിയിലായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് സിഐഎസ്എഫ് പിടികൂടുകയായിരുന്നു.

പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ചുറ്റിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നും കസ്റ്റംസ് അറിയിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ പരമ്പരാഗത വസ്ത്രം ധരിച്ചാണ് മധ്യവസ്‌കരായ ദമ്പതികള്‍ എത്തിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഗുജറാത്തി ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയത്.

ദമ്പതികള്‍ നടക്കുന്നതിലെ അസാധാരണ രീതിയും വയറിനു ചുറ്റുമുള്ള ചെറിയ വീക്കവും കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇവരുടെ സ്വാഭാവിക ശരീരഘടനയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നും ഇവരുടെ നടത്തവും പെരുമാറ്റവുമെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും അളവില്‍ സ്വര്‍ണം ലഭിച്ചതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പുരുഷന്‍ ഷര്‍ട്ടും ട്രൗസറും സ്ത്രീ സല്‍വാര്‍ സ്യൂട്ടുമാണ് ധരിച്ചിരുന്നത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്റെ മധ്യഭാഗത്തും മുകള്‍ ഭാഗത്തും വിദഗ്ധമായി കെട്ടിയ നിലയിലാണ് 28 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്. സ്ത്രീയുടെ ശരീരത്തില്‍ 16 കിലോയും പുരുഷന്റെ പക്കലില്‍ നിന്നും 12 കിലോയും സ്വര്‍ണവുമാണ് കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading