തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിട. അല്‍പസമയത്തിന് ശേഷം മൃതദേഹം പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. എകെജി പഠന ഗവേഷണകേന്ദ്രത്തില്‍ ഇന്ന് രാത്രി പൊതുദര്‍ശനം ഉണ്ടാകും. അതിന് ശേഷം തിരുവനന്തപുരത്തെ അദ്ദേഹത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
ശേഷം നാളെ രാവിലെ 9 മണി മുതല്‍ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ജന്മനാടായ ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ വി എസിന്റെ മൃതദേഹം സംസ്‌കരിക്കും.
ആംബുലന്‍സ് കടന്നുപോകുന്ന വഴികളില്‍ ജനങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എ കെ ജി ഭവനില്‍ പതാക താഴ്ത്തി കെട്ടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
