ദോഹ: ഖത്തറില്‍ ഇന്നുമുതല്‍ ചൂട് കൂടും. ഇന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തും. കുറഞ്ഞ താപനില 32ഡിഗ്രിയായിരിക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പകല്‍ സമയത്ത് വൈകിട്ട് 6 മണി വരെ കടല്‍ത്തീരത്തെ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും. അതേസമയം കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. ദൃശ്യപരത 5 മുതല്‍ 10 കിലോമീറ്റര്‍ വരെയാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് 5 മുതല്‍ 15 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശും. പകല്‍ സമയത്ത് 20 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശുമെന്നും പിന്നീട് വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ടേക്ക് മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനാല്‍ ചൂട്, ഈര്‍പ്പം എന്നിവയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
