ദുബായ്: വിദേശയാത്രകളില്‍ പൊതു വൈഫൈ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍. വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ വൈഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
പൊതു വൈഫെ എന്ന് കരുതി നമ്മള്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ സൈബര്‍തട്ടിപ്പിനായി ഹാക്കര്‍മാര്‍ നല്‍കുന്നതായിരി്കും. അത്തരം നെറ്റ്വര്‍ക്കില്‍ ലോഗിന്‍ ചെയ്താന്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ എല്ലാത്തിന്റെയും നിയന്ത്രണം ഹാക്കര്‍മാരിലെത്തും. പാസ്വേര്‍ഡ് അടക്കം മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്. ഇതോടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കണക്ട് ചെയ്യുന്ന വൈഫൈ വിശ്വസനീയ കേന്ദ്രങ്ങളുടേതാണെന്ന് ഉറപ്പു വരുത്തണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
