ദോഹ: ആശുപത്രി നിര്‍മ്മാണ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഖത്തര്‍ ഫൗണ്ടേഷന് വിജയം. അന്താരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് ഖത്തര്‍ ഫൗണ്ടേഷന് അനുകൂലമായി വിധിച്ചത്. ഏകദേശം ഒരു ബില്യണ്‍ ഖത്തര്‍ റിയാലും ( 275 മില്യണ്‍ റിയാല്‍) ഖത്തര്‍ ഫൗണ്ടേഷന് നഷ്ടപരിഹാരവും വിധിച്ചു. തുടര്‍ന്നുള്ള ചെലവുകളും നല്‍കണമെന്നാണ് വിധി.
അതേസമയം നഷ്ടപരിഹാര തുക സിദ്ര മെഡിസിന്‍ എന്‍ഡോവ്‌മെന്റിലേക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
2009 ലാണ് സിദ്ര മെഡിസിനായി ഖത്തര്‍ ഫൗണ്ടേഷന്‍ ആദ്യമായി ജോയിന്റ് വെന്‍ച്വര്‍ (ജിവി) കണ്‍സ്രക്ഷന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 2024തല്‍ പലവിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് കരാര്‍ ഖത്തര്‍ ഫൗണ്ടേഷന്‍ അവസാനിപ്പിച്ചു. കമ്പനിക്കെതിരെ ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
2018ലും 2019ലും ഖത്തര്‍ ഫൗണ്ടേഷന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് കമ്പനി ഇംഗ്ലണ്ട്, വെയില്‍സ് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കേസില്‍ ഖത്തര്‍ ഫൗണ്ടേഷന് അനുകൂലമായി വിധിക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
