ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി ഉടന്‍; പൊതു കരാറിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം

1q 41

ദോഹ: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ കരട് പൊതുകരാറിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

ജൂലൈ 2, ബുധനാഴ്ച അമീരി ദിവാനില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍-താനിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ പതിവ് യോഗത്തിലാണ് തീരുമാനം. അറബ് രാജ്യങ്ങള്‍ക്കായുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) രാജ്യങ്ങളെ ഒരു റെയില്‍വേ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ളതാണ് കരട് തീരുമാനം.

കുവൈത്തില്‍ നിന്ന് ദമ്മാമിലേക്ക് പോകുന്ന റെയില്‍വേ, അബുദാബി വഴി യുഎഇയിലേക്ക് വ്യാപിച്ച് ഒടുവില്‍ ഒമാനിലെ മസ്‌കറ്റില്‍ എത്തും. രണ്ട് സമുദ്ര പാലങ്ങള്‍ വഴി ബഹ്റൈനിലേക്കും ഖത്തറിലേക്കും ശാഖകളായി സര്‍വീസ് നടത്തും. റെയില്‍പ്പാതയുടെ ഏകദേശ നീളം 2,117 കിലോമീറ്ററായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading