സൗദിയിലെ പലചരക്ക് കടകളില്‍ ഈ വസ്തുക്കള്‍ വില്‍ക്കുന്നതിന് വിലക്ക്

1q 107

റിയാദ്: സൗദി അറേബ്യയിലെ ചെറുകിട പലചരക്ക് കടകളില്‍ പുകയില, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, ഈത്തപ്പഴം, മാംസം എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നു. ചില്ലറ വ്യാപാര മേഖല പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാജ്യത്തെ ബഖാലകളിലാണ് (മിനി സൂപ്പര്‍മാര്‍ക്കറ്റ്) നിരോധനമേര്‍പ്പെടുത്തുന്നത്.

നിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വന്നു. എന്നിരുന്നാലും നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധി അനുവദിക്കും.

പുതിയ നിയമങ്ങള്‍ പ്രകാരം, കിയോസ്‌ക്കുകളിലും പലചരക്ക് കടകളിലും സാധാരണ സിഗരറ്റുകളും ഇലക്ട്രോണിക് സിഗരറ്റുകളും, ഷിഷ, ഈത്തപ്പഴം, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം എന്നിവ വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ മാത്രമേ ഇവ വില്‍ക്കാന്‍ പാടുള്ളൂ. മാംസ വില്‍പ്പനയ്ക്ക് പ്രത്യേക ലൈസന്‍സും ആവശ്യമാണ്.

അതേസമയം പലചരക്ക് കടകള്‍ക്ക് ചാര്‍ജര്‍ കേബിളുകള്‍, പ്രീപെയ്ഡ് റീചാര്‍ജ് കാര്‍ഡുകള്‍ എന്നിവ വില്‍ക്കാന്‍ അനുമതിയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading