പാന്‍- ആധാര്‍ ലിങ്കിംഗ്; പാന്‍ കാര്‍ഡ് എടുക്കാന്‍ ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധം

1q 101

ഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡ് എടുക്കുമ്പോള്‍ ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉത്തരവിറക്കി.

മുന്‍പ് പാന്‍കാര്‍ഡ് എടുക്കുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ മതിയായിരുന്നു. ഇനിമുതല്‍ പുതിയ ചട്ടം അനുസരിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ രേഖയായി ആധാര്‍ കാര്‍ഡ് നല്‍കണം. ടാക്‌സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനും ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൂടി ഭാഗമായിട്ടാണ് പുതിയ തീരുമാനം.

നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ ആ കാര്‍ഡുകള്‍ അസാധുവാക്കും. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് അവസാന തീയതി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading