ദോഹ: പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുന്നവര്‍ നീതിന്യായ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതോറിറ്റി. 2011ന് മുമ്പ് ആര്‍ക്കെങ്കിലും പവര്‍ ഓഫ് അറ്റോര്‍ണി (POA) നല്‍കിയിട്ടുണ്ടെങ്കിലും ഖത്തരി പൗരന്മാരും പ്രവാസികളായ താമസക്കാരും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നീതിന്യായ മന്ത്രാലയത്തിന്റെ ഡോക്യുമെന്റേഷന്‍ വകുപ്പില്‍ എത്തി പവര്‍ ഓഫ് അറ്റോര്‍ണി നിയുക്ത രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
ഡോക്യുമെന്റേഷനെക്കുറിച്ചുള്ള 2023 ലെ നമ്പര്‍ 1 നിയമത്തിലെയും രേഖകള്‍, രജിസ്റ്ററുകള്‍, ഡോക്യുമെന്റേഷന്‍ സൂചികകള്‍ എന്നിവയുടെ ഓര്‍ഗനൈസേഷനും പരിപാലനവും സംബന്ധിച്ച 2024 ലെ നീതിന്യായ മന്ത്രിയുടെ 156-ാം നമ്പര്‍ തീരുമാനത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചാണ് നിര്‍ദേശം.
രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഒരു നിയുക്ത അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം യഥാര്‍ത്ഥ പവര്‍ ഓഫ് അറ്റോര്‍ണി അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് അറ്റാച്ചു ചെയ്യണം. ബന്ധപ്പെട്ട കക്ഷികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുക, ചില സാഹചര്യത്തില്‍, മുമ്പ് നല്‍കിയ ഏതെങ്കിലും ബന്ധപ്പെട്ട പവര്‍ ഓഫ് അറ്റേര്‍ണികളും സമര്‍പ്പിക്കണം.
അല്‍ ഹിലാല്‍ ബ്രാഞ്ചിലെ ഗവണ്‍മെന്റ് സര്‍വീസസ് സെന്ററിലെ ഡാറ്റ അപ്ഡേറ്റ് ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ഡോക്യുമെന്റേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (33) പ്രകാരം, രാജ്യത്തെ എല്ലാ പവര്‍ ഓഫ് അറ്റോര്‍ണി(പിഒഎ)കള്‍ക്കും ഇലക്ട്രോണിക് രജിസ്റ്റര്‍ നിര്‍ബന്ധമാക്കുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 2011 ന് മുമ്പ് നല്‍കിയ പിഒഎകള്‍ രജിസ്റ്റര്‍ ചെയ്യാണമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
