പാലക്കാട്: പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയതായി പരാതി. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.
കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാൻ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നും കുടംബം പറഞ്ഞു. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ അറിയിച്ചു.
നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിൻ്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
