ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; എല്ലാം നേരിടാന്‍ തയ്യാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

1q 64

ദോഹ: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ എല്ലാ സാധ്യതകളെയും നേരിടാന്‍ ഖത്തര്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയില്‍ ഇസ്രായേലിന്റെ ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങളും ആക്രമണങ്ങളും സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും മേഖലയെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

മേഖലയിലെ ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയുണ്ടാകുന്ന ാവസ്ഥയുടെ ഫലമായുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും നേരിടാന്‍ ഖത്തര്‍ പൂര്‍ണ്ണമായും തയ്യാറാണ്. മുന്‍കാലങ്ങളിലും ഗുരുതരമായ അപകടത്തിന്റെ മറ്റ് വെല്ലുവിളികളെ രാജ്യം നേരിട്ടിട്ടുണ്ടെന്നും അതില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ക്കിടയിലും മേഖലയിലെ സമുദ്ര ഗതാഗതം സാധാരണഗതിയില്‍ തുടരുന്നുണ്ടെന്നും തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണയുടെയും വാതകത്തിന്റെയും കയറ്റുമതി സാധാരണഗതിയില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഘര്‍ഷങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി, നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കക്ഷികളോടും ഖത്തര്‍ ആവശ്യപ്പെടുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading