ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അംഗീകരിച്ചു, ഉടന്‍ പുറത്തിറക്കും

gcc

അബുദാബി: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കുള്ള ഷെങ്കന്‍ ശൈലിയിലുള്ള സിംഗിള്‍ ടൂറിസ്റ്റ് വിസ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും ഉടന്‍ തന്നെ പുറത്തിറക്കുമെന്നും യുഎഇ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍-മര്‍റി.

സിംഗിള്‍ (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ തന്നെ അത് നടപ്പിലാക്കാന്‍ കാത്തിരിക്കുകയാണ്, ഉടന്‍ പ്രതീക്ഷിക്കാം. നടപടികള്‍ പുരോഗമിക്കുകയാണെന്നും ്‌ദ്ദേഹം ഖലീജി ടൈംസിനോട് വ്യക്തമാക്കി.

ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, യുഎഇ, ബഹ്റൈന്‍ എന്നീ ആറ് ജിസിസി രാജ്യങ്ങളിലേക്കും സുഗമമായ യാത്ര സാധ്യമാക്കുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ. ഇത് നടപ്പിലാകുന്നതോടെ ഒരുവിസയില്‍ ഈ ആറ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയും. ജിസിസിയിലുടനീളമുള്ള താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും എളുപ്പത്തിലുള്ള യാത്ര സാധ്യമാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like