ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് എണ്ണക്കപ്പലുകള്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

1q 65

അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് എണ്ണക്കപ്പലുകള്‍ കൂട്ടിയിടിച്ചു. അഡലിന്‍ എന്ന എണ്ണക്കപ്പല്‍ മറ്റ് കപ്പലുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു.

അപകടം ഉണ്ടായ ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉള്‍ക്കടലിലായിരുന്നു അപകടം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like