ഫുജൈറ: യുഎഇയിൽ പത്തിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 16 കാറുകളും നാല് ട്രക്കുകളും ഒന്നിന് പിറകെ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്.
അതേസമയം റോഡിൽ പൊടുന്നനെ ഒരു കാറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കാറിന് തീപിടിച്ചപ്പോൾ പിറകേ വന്ന മറ്റു വണ്ടികൾ വേഗം കുറച്ചു. എന്നാൽ അമിത വേഗത്തിലെത്തിയ ഒരു ട്രക്ക് വേഗം കുറച്ച് നീങ്ങിയിരുന്ന മറ്റ് വണ്ടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. പരിക്കേറ്റവരിൽ എട്ട് പേർക്ക് നിസാര പരിക്കുകളാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
