ദുബായ്: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജിഡിആര്‍എഫ്എ-എമിഗ്രേഷന്‍) ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
ജൂണ്‍ 5 മുതല്‍ 8 വരെ എമിഗ്രേഷന് വകുപ്പ് അവധിയായിരിക്കും. 9 ന് പ്രവര്‍ത്തനം പുനരാരംഭിക്കും. അതേസമയം അവധി ദവസങ്ങളില്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 3 (അറൈവല്‍)ലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ അവീര്‍ കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. ജിഡിആര്‍എഫ്എയുടെ ഡിജിറ്റല്‍ സേവനങ്ങള്‍, ദുബായ് നൗ, ജിഡിആര്‍എഫ്എ, ഡിഎക്‌സ്ബി എന്നിവയുടെ സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറായ 8005111-ലേക്ക് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
