ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ ഈദ് അവധി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 74ല്‍ അനുശാസിക്കുന്ന ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരിക്കണം. എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു. അതേസമയം അവധി ഏതൊക്കെ ദിവസങ്ങളിലാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
