ഭീകരതയോട് ഒരു തരത്തിലും വിട്ടുവീഴിചയില്ലെന്ന് ഖത്തറിനെ അറിയിക്കുകയാണ് ലക്ഷ്യം

qatar indian ambassador

ദോഹ: ഭീകരതയോട് ഇന്ത്യയ്ക്ക് ഒരു തരത്തിലും വിട്ടുവീഴിചയില്ലെന്ന് ഖത്തറിനെ അറിയിക്കുകയാണ് പ്രതിനിധി സംഘത്തിന്റെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍. കഴിഞ്ഞദിവസം ഖത്തറിലെത്തിയ ഇന്ത്യന്‍ സര്‍വകക്ഷി പ്രതിനിധി സംഘം ഇവിടുത്തെ പ്രധാന വ്യക്തികളുമായി ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യും.

ഖത്തര്‍ ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണ്. ഖത്തറുമായുള്ള ഞങ്ങളുടെ ബന്ധം ചരിത്രപരമാണ്, അത് ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രധാനമന്ത്രി മോദി ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഈ വര്‍ഷം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിച്ചു.

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കൊപ്പം രാഷ്ട്രീയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധചെലുത്തുന്നത്. ഭീകരതയ്ക്കെതിരെ ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ലെന്ന് ഖത്തറിനോട് പറയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അംബാസഡര്‍ വിപുല്‍ വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാ സഹകരണ രാജ്യങ്ങളേയും നമ്മുടെ സന്ദേശം അറിയിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading