ദോഹ: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം ഖത്തറിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഖത്തകര്‍ ശൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. ഹംദ അല്‍ സുലൈത്തിയുമായും മറ്റ് ഖത്തരി എംപിമാരുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പ്രതിഷേധം അറിയിക്കുകയും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഏകീകൃത നിലപാട് രാജ്യത്തെ അറിയിക്കുകയും ചെയ്തതായി ഖത്തര്‍ ഇന്തന്‍ എംബസി അറിയിച്ചു. ആഗോളതലത്തില്‍ ഭീകരതയെ അപലപിക്കണമെന്ന് ഖത്തറും വ്യക്തമാക്കി.
സുപ്രിയ സുലെ എംപി നയിക്കുന്ന പ്രതിനിധി സംഘത്തില്‍ എംപിമാരായ രാജീവ് പ്രതാപ് റൂഡി, വിക്രംജീത് സിംഗ് സാഹ്നി, മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂര്‍, ലാവു ശ്രീ കൃഷ്ണ ദേവരായലു, മുന്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ, വിദേശകാര്യ മുന്‍ എംഒഎസ് വി മുരളീധരന്‍, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി അംബ് സയ്യിദ് അക്ബറുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സംഘം കൂടിക്കാഴ്ചയ്ക്ക് പോയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
