തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. ബി തിയേറ്ററിലെ ഓക്‌സിജന്‍ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി അഭിഷേകിനാണ് ഗുരുതരമായി പരുക്കേറ്റത്.
തലയോട്ടിയില്‍ പരുക്കേറ്റ അഭിഷേക് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംഐസിയുവില്‍ ചികിത്സയിലാണ്. പരുക്കേറ്റ ഉടന്‍ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛര്‍ദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വീണ്ടും എത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി കണ്ടെത്തി.
ഇത് രണ്ടാം തവണയാണ് അപകടമുണ്ടാകുന്നത്. രണ്ട് മാസം മുന്‍പ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
