ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഓഡിറ്റ്

health ministry good

ദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും പൊതുജനാരോഗ്യ മന്ത്രാലയം ഓഡിറ്റ് നടത്തുന്നു. സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രകടനം വിലയിരുത്തുകയാണ് ഓഡിറ്റിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണിത്. ഓഡിറ്റിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യ സംരക്ഷണ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.

ആരോഗ്യ സംരക്ഷണ വിദഗ്ധരില്‍ പ്രൊഫഷണല്‍ പ്രതിബദ്ധത വളര്‍ത്തുക, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുക, മികച്ച പരിശീലനത്തിലേക്ക് ആരോഗ്യ സംരക്ഷണ ജീവനക്കാരെ പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading