പേര് മാറ്റി; മൈസൂര്‍ പാക്ക് ഇനി ‘മൈസൂര്‍ ശ്രീ’

1q 119

ജയ്പൂര്‍: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ ‘മൈസൂര്‍ പാക്കി’ന്റെ പേര് മാറ്റി ജയ്പുരിലെ വ്യാപാരികള്‍. മൈസൂര്‍ ശ്രീയെന്നാണ് പുതിയ പേര്. മൈസൂര്‍ പാക്കിലെ ‘പാക്ക്’ ഒഴിവാക്കുകയാണെന്ന് വ്യാപാരികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

മൈസൂരിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് മൈസൂര്‍ പാക്ക്. ഇതിന് പാക്കിസ്ഥാനുമായി ബന്ധമൊന്നുമില്ല. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്ന് പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെ ആക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കന്നഡയില്‍ ‘പാക്’ എന്ന വാക്കിനര്‍ത്ഥം മധുരം എന്നാണ്. അങ്ങനെയാണ് മധുരപലഹാരങ്ങളുടെ പേരിനൊപ്പം പാക് വന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading