ഖത്തറില്‍ കള്ളപ്പണം വെളുപ്പിക്കലിനെതിരെ കര്‍ശന നടപടി; കരട് നിയമത്തിന് അംഗീകാരം

1q 107

ദോഹ: ഖത്തറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019 ലെ 20-ാം നമ്പര്‍ നിയമം പുറപ്പെടുവിച്ച കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന ഒരു കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് നിയമം ഷൂറ കൗണ്‍സിലിന് റഫര്‍ ചെയ്യുകയും ചെയ്തു.

ബുധനാഴ്ച രാവിലെ അമീരി ദിവാനില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2019 ലെ 41-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ച കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് മന്ത്രിസഭാ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading