ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കരുത്; തൊഴിലുടമയ്‌ക്കെതിരെ പരാതിപ്പെടാം

passport india

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം. പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചാല്‍ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ പരാതി നല്‍കാം.

കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസികളായ മാനേജര്‍മാര്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള വ്യക്തിഗത രേഖകള്‍ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാന്‍ വിസമ്മതിക്കുന്ന തൊഴിലുടമയ്‌ക്കെതിരെ അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പരാതിപ്പെടാം. ഒരു കാരണവശാലും പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനായില്ലെങ്കില്‍ അതാത് എംബസിയെ സമീപിച്ച് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഔട്ട്പാസ്) തരപ്പെടുത്താവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading