റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയില്‍ എത്തി. റിയാദ് വിമാനത്താവളത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനെ സ്വീകരിച്ചു. സൗദി എഫ്-15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ട്രംപിന്റെ എയര്‍ഫോഴ്സ് വണ്‍ സൗദി തലസ്ഥാനമായ റിയാദില്‍ ഇറങ്ങിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും അധികൃതര്‍ പുറത്തുവിട്ടു. നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സന്ദര്‍ശനത്തോടെ ‘മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ തിരിച്ചുവരവ്’ എന്നാണ് വൈറ്റ് ഹൗസ് ട്രംപിന്റെ യാത്രയെ വിശദീകരിച്ചത്. യുഎഇയും ഖത്തറും ഈ മേഖലാ പര്യടനത്തില്‍ ട്രംപ് സന്ദര്‍ശിക്കും. രണ്ടാം ടേമിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വിദേശ യാത്രയാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
