ദുബായ്: ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്‌സ് 540 നമ്പര്‍ വിമാനമാണ് ഇതുവരെ പുറപ്പെടാതിരിക്കുന്നത്. അതേസമയം വിമാനം വൈകുന്നതിന്റെ കൃത്യമായ കാരണം യാത്രക്കാരോട് വ്യക്തമാക്കിയിട്ടില്ല.
ഈ വിമാനത്തില്‍ യാത്ര ചെയ്യാനായി ആളുകള്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തിലെത്തിയിരുന്നു. ഇതില്‍ രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ അടിയന്തര അവധിക്ക് പോകുന്ന യുവാവും 10 ദിവസത്തെ അവധിക്ക് പോകുന്ന യുവതിയുമുണ്ട്. പലരും 20,000 രൂപ (900 ദിര്‍ഹം) മുതല്‍ നല്‍കിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്
ബോര്‍ഡിങ് കഴിഞ്ഞ ശേഷമായിരുന്നു വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചത്. പിന്നീട് രാത്രി 10.45നായിരിക്കും പുറപ്പെടുക എന്നും അറിയിച്ചു. എന്നാല്‍ ഇതോടെ അക്ഷമരായ യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ ചര്‍ച്ച നടത്തി. ഇന്ന് വൈകിട്ട് 3.30ന് മാത്രമേ പോകുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് 6.30ന് വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ സൈനിക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
