ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. പകല്‍ സമയങ്ങളില്‍ ചൂടുള്ള കാലാവസ്ഥയും വെള്ളിയാഴ്ച വൈകിട്ട് വരെ കടല്‍ത്തീരത്ത് ഉയര്‍ന്ന കാലാവസ്ഥയും തുടരും. വാരാന്ത്യത്തിലെ താപനില 28°C മുതല്‍ 38°C വരെയായിരിക്കുമെന്നും വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 10-18KT വേഗതയില്‍ 28KT വരെ കാറ്റ് വീശും.
അതേസമയം ഗള്‍ഫ് മേഖലയിലുടനീളം അല്‍-ബവാരിഹ് കാറ്റ് സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മെയ് മാസത്തില്‍ ആരംഭിച്ച് ജൂലൈ വരെ തുടരുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് അല്‍ ബവാപിഹ്. പൊടിക്കാറ്റ് ആയതിനാല്‍ ദൃശ്യപരത കുറയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
