ദോഹ: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി. ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ദോഹ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് , ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയത്.
പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് റദ്ദാക്കി.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ ഒരു കാരണവാശാലും പാകിസ്ഥാൻ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും കറാച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ ഷെഡ്യൂളുകളിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്നലെ പാകിസ്ഥാനിലേക്ക് സർവീസ് നടത്തിയ അബുദാബിയിൽ നിന്ന് ലാഹോറിലേക്കുള്ള ഇവൈ284, കറാച്ചിയിലേക്കുള്ള ഇവൈ296, ഇസ്ലാമാബാദിലേക്കുള്ള ഇവൈ302 ഇത്തിഹാദ് വിമാന സർവീസുകൾ അബുദാബിയിലേക്ക് തിരികെ മടങ്ങിയതായി ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണിത്. കൂടാതെ കറാച്ചി- അബുദാബി, ലാഹോർ- അബുദാബി, ഇസ്ലാമാബാദ്-അബുദാബി വിമാന സർവീസുകൾ റദ്ദാക്കിയതായും എയർവേസ് അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
