ഖത്തറില്‍ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് തുടരും

dust storm

ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് രൂക്ഷം. രാജ്യത്തുടനീളം വ്യാഴാഴ്ച വരെ പൊടിക്കാറ്റ് തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തിരശ്ചീന ദൃശ്യപരതയേയും ബാധിക്കും. കാഴ്ചയ്ക്ക് തടസം നേരിടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.

മെയ് 8 വരെ ഖത്തറില്‍ ഒരു പൊടിക്കാറ്റ് തുടരുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചത്. ഇത് വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കും. അടുത്ത രണ്ട് ദിവസത്തേക്ക് സമാനമായ അവസ്ഥ പ്രതീക്ഷിക്കുന്നതായും ക്യുഎംഡിയുടെ മിസൈമീര്‍ ബ്രാഞ്ചിലെ കാലാവസ്ഥാ നിരീക്ഷകയായ ഫാത്തിമ മുഹമ്മദ് അല്‍-ഖുലൈഫി പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അങ്ങേയറ്റം ജാഗ്രതയും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും’ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അറിയിച്ചു.

അല്‍ ബവാരിഹ് കാറ്റാണ് ഖത്തറില്‍ വീശുന്നത്. സാധാരണയായി മെയ് മാസം മുതല്‍ ജൂലൈ വരെ ഈ കാറ്റ് തുടരും. വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വീശുന്ന ശക്തമായ കാറ്റാണ് അല്‍-ബവാരിഹ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading