ഖത്തറില്‍ സര്‍ക്കാര്‍ ജോലി നോക്കുന്നുണ്ടോ? പിഎച്ച്‌സിസിയില്‍ ഡെന്റല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

phcc job vacancy

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) ഡെന്റല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്.

ഡെന്റിസ്ട്രിയില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. എന്‍ടോടോണ്ടിക്‌സ്, ഓറല്‍ സര്‍ജറി, പെരിയോഡോണ്ടിക്‌സ്, റെസ്‌ട്രോറേറ്റീവ് ഡെന്റിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ദന്ത ചികിത്സയ്ക്ക് യോഗ്യത തെളിയിക്കുന്ന ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഡെന്റല്‍ സ്‌പെഷ്യാലിറ്റിയില്‍ ഡിഎച്ച്പി ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.

JCIA അല്ലെങ്കില്‍ കാനഡ അക്രഡിറ്റേഷന്‍/ ACGME തുടങ്ങിയ അംഗീകൃത ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ mpaduganan@phcc.gov.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading