അബുദാബി: യുഎഇയില്‍ വിദേശ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. പുതിയ നിയമപ്രകാരം നടപടിക്രമങ്ങളില്‍ 70% കുറയും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍, സമയം, ആവശ്യമായ രേഖകള്‍ എന്നിവയെല്ലാം കുറച്ചു.
ആവശ്യമായ രേഖകളുടെ എണ്ണം 14ല്‍നിന്ന് നാലായി കുറച്ചു. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്കോ ഉദ്യോഗാര്‍ഥികള്‍ക്കോ നേരിട്ട് അപേക്ഷിക്കാനും കഴിയും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത, നിയമപരമായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സര്‍വകലാശാലകളാണോ, മാതൃരാജ്യത്തെ അക്രഡിറ്റേഷന്‍ ബോഡി അംഗീകരിച്ചതാണോ തുടങ്ങിയവയും പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ http://www.mohesr.gov.ae എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
