ഇന്ത്യ വിരുദ്ധ പ്രചാരണം; പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

1q 129

ഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്.

മുനീബ് ഫാറൂഖ്, ഉമര്‍ ചീമ, അസ്മ ഷിറാസി, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവര്‍ത്തകരുടെ യൂട്യൂബ് ചാനലുകള്‍, ഉസൈര്‍ ക്രിക്കറ്റ്, ദി പാകിസ്ഥാന്‍ റഫറന്‍സ്, റാസി നാമ, സമ സ്‌പോര്‍ട്‌സ് എന്നിവയാണ് മറ്റ് നിരോധിത ചാനലുകള്‍. അതേ സമയം, ബിബിസിക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ടിങ് പാടില്ലെന്നും ബിബിസിക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിധത്തിലാണ് യൂട്യൂബ് ചാനലുകള്‍ അവതരിപ്പിച്ചിരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കനത്ത ജാഗ്രതയിലാണ്. ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിര്‍ത്തി ഗ്രാമങ്ങളില്‍ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളില്‍ പലരെയും മാറ്റി പാര്‍പ്പിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading