കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദമാം റൂട്ടിലെ ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വേനലവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് ഉണ്ടാകും. ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍രില്‍ നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ കൂടി ദമാമിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് ഇനിയും കുറയാനാണ് സാധ്യത.
അതേസമയം ജൂണ്‍ 16 മുതല്‍ ഇന്‍ഡിഗോയുടെ ദമാം സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇന്‍ഡിഗോയുടെ ദമാം സര്‍വീസ്. ഇതോടെ ആഴ്ചയില്‍ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയില്‍ സര്‍വീസ് ഉണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
