ദോഹ: ഖത്തറില്‍ ഹിജ്‌റ 1446 ദുല്‍-ഖിഅദ് മാസം ആരംഭിക്കുന്നത് ജ്യോതിശാസ്ത്രപരമായി ഏപ്രില്‍ 29, ചൊവ്വാഴ്ചയായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ശവ്വാല്‍ മാസത്തിന്റെ പൂര്‍ത്തീകരണം ഏപ്രില്‍ 28 തിങ്കളാഴ്ചയായിരിക്കുമെന്നും ഹൗസിലെ വിദഗ്ധര്‍ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം പ്രഖ്യാപിച്ചു.
ദുല്‍-ഖിഅദ് മാസപ്പിറവി 1446 ഏപ്രില്‍ 27 ഞായറാഴ്ച ദോഹ പ്രാദേശിക സമയം രാത്രി 10:32 ന് ദൃശ്യമാകുമെന്ന് ഷെയ്ഖ് അബ്ദുല്ല അല്‍-അന്‍സാരി കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു. ഞായറാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് ചന്ദ്രക്കല പിറവിയെടുക്കാത്തതിനാല്‍, ഖത്തറിലോ മിക്ക അറബ്, ഇസ്ലാമിക രാജ്യങ്ങളിലോ ആ വൈകുന്നേരം ദുല്‍-ഖിഅദ് ചന്ദ്രക്കല കാണാന്‍ കഴിയില്ലെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.
ഭൂമിയെ ചുറ്റിയുള്ള ചന്ദ്രന്റെ ചലനം ചാന്ദ്ര (ഹിജ്റ) മാസങ്ങളുടെ ആരംഭവും അവസാനവും നിര്‍ണ്ണയിക്കുന്നു എന്നതാണ് ജ്യോതിശാസ്ത്ര കണക്കൂകൂട്ടല്‍. അതേസമയം സൂര്യനുചുറ്റും ഭൂമിയുടെ ചലനം അടിസ്ഥാനമാക്കി സൗര (ഗ്രിഗോറിയന്‍) മാസങ്ങളുടെ ആരംഭവും അവസാനവും നിര്‍ണ്ണയിക്കുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
