ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

1q 41

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ജസ്‌ന സലീമിനെതിരെ കേസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തിലെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയിലാണ് കേസ്. കിഴക്കേ നടയില്‍ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് നടപടി. നേരത്തെ ജസ്‌ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading