ദോഹ: ഖത്തറില്‍ അടിയന്തിരമായി ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് (O -ve, A-ve, B-ve) എന്നീ മൂന്ന് ഗ്രൂപ്പുകളിലെ രക്തം ആവശ്യമുണ്ട്. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ എത്തണമെന്ന് ഖത്തര്‍ എച്ച്എംസി അറിയിച്ചു.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയും ബ്ലഡ് ഡോണര്‍ സെന്റര്‍ പ്രവര്‍ത്തിക്കും. അതേസമയം വെള്ളിയാഴ്ചകളില്‍ സെന്റര്‍ അവധിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം +974 44391081 / 1082. https://maps.app.goo.gl/HpkoAjACBcZxZbPa6
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
