ദോഹ: ഖത്തര്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കെറ്റില്‍ ബൈ ആന്റ് ഗെറ്റ് ക്യാഷ് & കാര്‍ (BUY & GET CASH & CAR) റാഫിള്‍ പ്രൊമോഷന്‍ ആരംഭിച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 21 വരെ നീളുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി 2 കാറും 2,00,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാം. രാജ്യത്തെ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍കെറ്റുകളിലും ഗ്രാന്‍ഡ് എക്‌സ്പ്രസ് ഔട്ട്‌ലറ്റുകളിലും ലഭ്യമായ ഈ പ്രൊമോഷനില്‍ വെറും 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.
ഏപ്രില്‍ 27ന് നടക്കുന്ന ആദ്യ ഘട്ട നറുക്കെടുപ്പില്‍ അയ്യായിരം ഖത്തര്‍ റിയാല്‍ വീതം 15 വിജയികള്‍ക്ക് ലഭിക്കും. രണ്ടാം നറുക്കെടുപ്പ് മെയ് 25നും (5,000 ഖത്തര്‍ റിയാല്‍ വീതം 15 വിജയികള്‍ക്ക്) ജൂണ്‍ 22 ന് നടക്കുന്ന മൂന്നാം നറുക്കെടുപ്പില്‍ 5,000 ഖത്തര്‍ റിയാല്‍ വീതം 10 വിജയികള്‍ക്കും ഒരു ജെറ്റൂര്‍ ടി 2 ( Jetour T2 ) കാറും സമ്മാനമായി ലഭിക്കും.
ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബി.സി, ജനറല്‍ മാനേജര്‍ അജിത് കുമാര്‍, അഡ്മിന്‍ മാനേജര്‍ നിതില്‍, മാള്‍ മാനേജര്‍ നവാബ്, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രവീണ്‍ എന്നിവര്‍ പ്രൊമോഷന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
